ഒമാൻ: 212 പേർക്ക് കൂടി COVID-19; 6 മരണം

Breaking

ഒമാനിൽ 212 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 14-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 82743 ആയി.

149 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 77427 ആയി. ചികിത്സയിലിരുന്ന 6 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 557 ആയിട്ടുണ്ട്.