ഒമാൻ: 1072 പേർക്ക് കൂടി COVID-19; 10 മരണം

Breaking

ഒമാനിൽ 1072 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 5-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 46178 ആയി.

ഇന്ന് രോഗം ബാധിച്ചവരിൽ 799 പേർ ഒമാൻ പൗരന്മാരും, 273 പേർ വിദേശികളുമാണ്. 949 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 27917 ആയി. ചികിത്സയിലിരുന്ന 10 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 213 ആയിട്ടുണ്ട്.