ഒമാൻ: 1518 പേർക്ക് കൂടി COVID-19; 3 മരണം

Breaking

ഒമാനിൽ 1518 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 9-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 51725 ആയി.

ഇന്ന് രോഗം ബാധിച്ചവരിൽ 1068 പേർ ഒമാൻ പൗരന്മാരും, 450 പേർ വിദേശികളുമാണ്. 1016 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 33021 ആയി. ചികിത്സയിലിരുന്ന 3 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 236 ആയിട്ടുണ്ട്.