ഒമാൻ: 1132 പേർക്ക് കൂടി COVID-19; 9 മരണം

Breaking

ഒമാനിൽ 1132 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 26-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 36034 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 639 പേർ ഒമാൻ പൗരന്മാരും, 493 പേർ വിദേശികളുമാണ്. 962 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 19482 ആയി.

ചികിത്സയിലിരുന്ന 9 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 153 ആയിട്ടുണ്ട്.