ഒമാനിൽ 770 പേർക്ക് കൂടി COVID-19; 5 മരണം

Breaking

ഒമാനിൽ 770 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 5-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 15086 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 427 പേർ വിദേശികളും, 343 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 3451 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 5 പേർ കൂടി മരിച്ചതായും ഇന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 72 പേരാണ് ഒമാനിൽ COVID-19 മൂലം മരിച്ചത്.