ഒമാനിൽ 284 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 15-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 4625 ആയി.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 204 പേർ വിദേശികളും, 80 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 1350 പേർ രോഗമുക്തി നേടുകയും 19 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.