ഒമാൻ: 381 പേർക്ക് കൂടി COVID-19; 6 മരണം

Breaking

ഒമാനിൽ 381 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 10-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 118884 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 109330 ആയി. ചികിത്സയിലിരുന്ന 6 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 1316 ആയിട്ടുണ്ട്.