ഒമാനിൽ 398 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 10-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 88337 ആയി.
രാജ്യത്ത് രോഗമുക്തി നേടിയവർ 83325 ആയി. ചികിത്സയിലിരുന്ന 11 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 762 ആയിട്ടുണ്ട്.