വിസ കൂടാതെ ഒമാനിലേക്ക് പ്രവേശനം: 103 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് 14 ദിവസം രാജ്യത്ത് തുടരാമെന്ന് ROP

GCC News

എൻട്രി വിസ കൂടാതെ ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ള 103 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇനിമുതൽ 14 ദിവസം രാജ്യത്ത് താമസിക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ജനുവരി 19, ചൊവ്വാഴ്ച്ചയാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ്, ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസ കൂടാതെ ഹൃസ്വ സന്ദർശനങ്ങൾക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ 2020 ഡിസംബർ 9 മുതൽ ഒമാൻ തീരുമാനിച്ചത്. ഈ തീരുമാനം പ്രഖ്യാപിച്ച അവസരത്തിൽ, ഇത്തരത്തിൽ ഒമാനിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് പരമാവധി 10 ദിവസമാണ് രാജ്യത്ത് തുടരാൻ അനുമതി നൽകിയിരുന്നത്. ഈ കാലാവധിയാണ് ഇപ്പോൾ 14 ദിവസത്തേക്ക് നീട്ടി നൽകാൻ ROP തീരുമാനിച്ചിട്ടുള്ളത്.

ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ കൂടാതെ ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും ROP കൂട്ടിച്ചേർത്തു.

താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ടാണ് ഇത്തരം സന്ദർശകർക്ക് വിസകൾ കൂടാതെ 14 ദിവസത്തെ സന്ദർശനങ്ങൾക്കായി ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നത്:

  • തിരികെ മടങ്ങുന്നതിന് സാധുതയുള്ള വിമാന ടിക്കറ്റ് നിർബന്ധമാണ്.
  • ഒമാനിൽ താമസത്തിനായുള്ള ഹോട്ടൽ റിസർവേഷൻ നിർബന്ധമാണ്.
  • ഒമാനിൽ സാധുതയുള്ള ഒരു മാസത്തെ എങ്കിലും കാലാവധിയുള്ള അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.

താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ തീരുമാനത്തിന്റെ ഭാഗമായി ഒമാനിലേക്ക് വിസ കൂടാതെ പ്രവേശിക്കാൻ അനുമതി നൽകുന്നത്:

Sl No.Country
1Albania
2Algeria
3Andorra
4Argentina
5Armenia
6Australia
7Austria
8Azerbaijan
9Belarus
10Belgium
11Bhutan
12Bolivia
13Bosnia and Herzegovina
14Brazil
15Britain
16Brunei Darussalam
17Bulgaria
18Canada
19Chile
20China
21Colombia
22Costa Rica
23Croatia
24Cuba
25Cyprus
26Czech Republic
27Denmark
28Ecuador
29Egypt
30Estonia
31Finland
32France
33Georgia
34Germany
35Ghana
36Greece
37Guatemala
38Honduras
39Hong Kong
40Hungary
41Iceland
42India
43Indonesia
44Iran
45Ireland
46Italy
47Japan
48Jordan
49Kazakhstan
50Kyrgyzstan
51Laos
52Latvia
53Lebanon
54Liechtenstein
55Lithuania
56Luxembourg
57Macau Island
58Macedonia
59Malaysia
60Maldives
61Malta
62Mauritania.
63Mexico.
64Moldova
65Monaco
66Morocco
67Netherlands
68New Zealand
69Nicaragua
70Norway
71Panama
72Paraguay
73Peru
74Poland
75Portugal
76Romania
77Russia
78Salvador
79San Marino
80Serbia
81Seychelles
82Singapore
83Slovakia
84Slovenia
85South Africa
86South Korea
87Spain
88Suriname
89Sweden
90Switzerland
91Taiwan
92Tajikistan
93Thailand
94Tunisia
95Turkey
96Turkmenistan
97Ukraine
98United States of America
99Uruguay
100Uzbekistan
101Vatican
102Venezuela
103Vietnam

വിനോദസഞ്ചാരം ലക്ഷ്യമിട്ടുള്ള ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന്, ഇന്ത്യ ഉൾപ്പടെ 27 രാജ്യങ്ങളിൽ നിന്നുള്ളവർക്കായി, ഈ മാനദണ്ഡങ്ങൾ കൂടാതെ ഏതാനം പ്രത്യേക നിബന്ധനകളും ഒമാൻ ഏർപ്പെടുത്തിയിട്ടുണ്ട്:

  • ജിസിസി രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവരോ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വർക്ക് വിസകളിലുള്ളവരോ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസകളിലുള്ളവരോ ആയ, ഒമാൻ പോലീസ് ആദ്യ ഘട്ടത്തിൽ പ്രസിദ്ധീകരിച്ച 103 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരായിട്ടുള്ളവർക്ക് ഈ ആനുകൂല്യം ഉപയോഗിച്ച് ഒമാനിലേക്ക് എൻട്രി പെർമിറ്റില്ലാതെ 14 ദിവസത്തെ വിനോദസഞ്ചാരത്തിനായി പ്രവേശിക്കാവുന്നതാണ്.
  • മുകളിൽ പറഞ്ഞിട്ടുള്ള വിഭാഗങ്ങളിൽ പെടാത്ത, താഴെ പറയുന്ന 27 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക്, യു എസ് എ, കാനഡ, ഓസ്ട്രേലിയ, യു കെ, ജപ്പാൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവയിലേതിലെങ്കിലും നിന്നുള്ള റസിഡൻസി അല്ലെങ്കിൽ എൻട്രി വിസ ഉണ്ടെങ്കിൽ ഒമാനിലേക്ക് എൻട്രി പെർമിറ്റില്ലാതെ 14 ദിവസത്തെ വിനോദസഞ്ചാരത്തിനായി പ്രവേശിക്കാവുന്നതാണ്.

താഴെ പറയുന്ന 27 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കാണ് പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്:

Sl. NoCountry
1Albania
2Algeria
3Armenia
4Azerbaijan
5Botan
6Costa
7Egypt
8Guatemala
9Honduras El Salvador
10India
11Jordan
12Kyrgyzstan
13Laos
14Maldives
15Mauritania
16Mexico
17Morocco
18Panama
19Republic of Belarus
20Republic of Cuba
21Republic of Kazakhstan
22Republic of Nicaragua
23Rica
24Tunisia
25Turkmenistan
26Uzbekistan
27Vietnam

2020-24 കാലയളവിൽ ഒമാനിലേക്കുള്ള ടൂറിസ്റ്റ് യാത്രികരെ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ നയത്തിന്റെ ഭാഗമായാണ് ROP ഈ തീരുമാനം എടുത്തിട്ടുള്ളത്. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഉത്തേജ്ജിപ്പിക്കുന്നതിനും ഒമാൻ ലക്ഷ്യമിടുന്നു.