ഒമാൻ: വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ അമ്പത് ശതമാനത്തിലധികം പേർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കി

GCC News

രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ അമ്പത് ശതമാനത്തിലധികം പേർ ഇതിനകം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബർ 20-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം, ഒമാനിൽ 1826224 പേർ (മുൻഗണനാ വിഭാഗങ്ങളുടെ 52 ശതമാനം) COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിട്ടുണ്ട്. 2810262 പേർ (മുൻഗണനാ വിഭാഗങ്ങളുടെ 80 ശതമാനം) ഒരു ഡോസ് കുത്തിവെപ്പ് സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ഒരാഴ്ച്ചയ്ക്കിടയിൽ ഒമാനിൽ 299614 ഡോസ് വാക്സിൻ വിതരണം ചെയ്തതായും മന്ത്രാലയം കൂട്ടിച്ചേർത്തു.