ഒമാനിൽ COVID-19 സമൂഹവ്യാപനം തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം

GCC News

ഒമാനിൽ കൊറോണാ വൈറസ് ബാധ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ഒമാൻ ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസ്നി ഈ വിവരം പങ്കു വെച്ചത്.

“നിലവിൽ ഒമാൻ കൊറോണാ വൈറസിന്റെ സമൂഹ വ്യാപനത്തിലേക്ക് കടന്നിരിക്കുന്നു. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നു” അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

ഒമാനിൽ 109 പേർക്ക് ഇതുവരെ COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്.