ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്കറ്റിൽ വെച്ച് 2025 ജനുവരി 17, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. 2025 ജനുവരി 14-നാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.
An #OpenHouse interaction chaired by Ambassador Amit Narang will be held on Friday – 17th January, 2025.
— India in Oman (Embassy of India, Muscat) (@Indemb_Muscat) January 14, 2025
All Indian nationals who wish to seek redressal of their grievances may visit/ call between 2:30- 4 PM.
No need for prior appointment.
For more information👇🏻 pic.twitter.com/SXc15HnDLD
ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഈ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് ജനുവരി 17-ന് വൈകീട്ട് 2.30 മുതൽ 4 മണിവരെയാണ് ഈ ഓപ്പൺ ഹൗസ്.
ഈ ഓപ്പൺ ഹൗസിൽ ഒമാനിലെ ഇന്ത്യക്കാർക്ക് അംബാസഡറുമായി സംവദിക്കുന്നതിനും, തങ്ങളുടെ വിവിധ പ്രശ്നങ്ങൾ പങ്ക് വെക്കുന്നതിനും അവസരം ലഭിക്കുന്നതാണ്. ഓപ്പൺ ഹൗസിൽ പങ്കെടുക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ല.
എംബസിയിൽ നേരിട്ടെത്തുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് +968 98282270 എന്ന നമ്പറിൽ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ട് തങ്ങളുടെ വിവരങ്ങൾ പ്രീ-രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇവരെ എംബസി ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടുന്നതാണ്.