ഗൾഫ് കപ്പ്: ഒമാൻ – ഇറാഖ് ഉദ്ഘാടന മത്സരം സമനിലയിൽ പിരിഞ്ഞു

Oman

ഇരുപത്തഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഒമാനും, ഇറാഖും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 6-ന് നടന്ന ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് നേരിയ മുൻതൂക്കം പുലർത്തി. ഇതോടെ ഇരു ടീമുകളും എ ഗ്രൂപ്പിൽ ഓരോ പോയിന്റ് വീതം നേടി.

ഇറാഖിലെ ബസ്രയിൽ വെച്ച് നടക്കുന്ന ഇരുപത്തഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് 2023 ജനുവരി 6-ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് H.E. ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തിരുന്നു.

Inputs from Qatar News Agency. Cover Photo: Oman National Football Team.