ഒമാൻ: ദോഫാർ ഗവർണറേറ്റിൽ പുരാവസ്‌തു ശാസ്‌ത്ര പ്രദർശനം ആരംഭിച്ചു

featured GCC News

ദോഫാർ ഗവർണറേറ്റിലെ അൽ ബലീദ് ആർക്കിയോളോജിക്കൽ പാർക്കിൽ പുരാവസ്‌തു ശാസ്‌ത്രപരമായ കണ്ടുപിടുത്തങ്ങളുടെ ഒരു പ്രദർശനം ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2022 ജനുവരി 17, തിങ്കളാഴ്ച്ചയാണ് ഈ പുരാവസ്‌തു പ്രദർശനം ആരംഭിച്ചിരിക്കുന്നത്.

മന്ത്രാലയത്തിന് കീഴിലെ ഹെറിറ്റേജ് വിഭാഗം അണ്ടർസെക്രട്ടറി എൻജിനീയർ ഇബ്രാഹിം സൈദ് അൽ ഖാറൂസിയുടെ നേതൃത്വത്തിലാണ് ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഈ പ്രദർശനം 2022 ഫെബ്രുവരി 15 വരെ തുടരുന്നതാണ്.

ഒമാനിലെ പൈതൃകം, സംസ്കാരം, വിനോദസഞ്ചാര സാധ്യതകൾ എന്നിവ എടുത്ത് കാട്ടുന്നതിനായി മന്ത്രാലയം മുന്നോട്ട് വെക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

Source: Oman Ministry of Heritage and Tourism.

ഒമാനിലെ വിവിധ ഗവർണറേറ്റുകളെ പ്രധാനപ്പെട്ട പുരാവസ്‌തു ശാസ്‌ത്രപരമായ കണ്ടുപിടുത്തങ്ങളെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. ഏതാണ്ട് അറുപതോളം പുരാവസ്‌തു മാതൃകകൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Images: Oman Ministry of Heritage and Tourism.