ഒമാൻ: വിമാന ടിക്കറ്റുകളെടുക്കുന്ന ഉപഭോക്താക്കൾക്ക് കൃത്യമായ ഇൻവോയ്‌സ്‌ നൽകാൻ ട്രാവൽ കമ്പനികളോട് MHT നിർദ്ദേശിച്ചു

Oman

രാജ്യത്ത് വിമാന ടിക്കറ്റുകളെടുക്കുന്ന ഉപഭോക്താക്കൾക്ക് കൃത്യമായ ഇൻവോയ്‌സ്‌ നൽകാൻ ട്രാവൽ, ടൂറിസം കമ്പനികളോട് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം (MHT) നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്.

വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രികർക്ക് റീഫണ്ട് വ്യവസ്ഥകൾ, ടിക്കറ്റ് എക്സ്ചേഞ്ച് നിബന്ധനകൾ, യാത്രാ തീയതികൾ മാറ്റുന്നതിനുള്ള നിബന്ധനകൾ, ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ മുതലായവ സംബന്ധിച്ച അറിയിപ്പ് നൽകാതെ രാജ്യത്തെ ഏതാനം ട്രാവൽ, ടൂറിസം കമ്പനികൾ ടിക്കറ്റുകൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഒമാൻ MHT, ഉപഭോക്താക്കൾക്ക് കൃത്യമായ മുദ്ര വെച്ച ഇൻവോയ്‌സ്‌ നൽകാൻ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത്തരം വ്യവസ്ഥകൾ ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിൽ രേഖപ്പെടുത്തിയിട്ടുള്ള രേഖകൾ ഉപഭോക്താവിന് നൽകാൻ മന്ത്രാലയം ടൂറിസം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.