ഒമാൻ: പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ രണ്ടാം സെമസ്റ്റർ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി

featured Oman

രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ 2021-2022 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി. ഒമാനിലെ സ്‌കൂളുകളിൽ രണ്ടാം സെമസ്റ്റർ പഠനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ സുപ്രീം കമ്മിറ്റി അനുമതികൾ നൽകിയതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

രണ്ടാം സെമസ്റ്റർ പഠനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്:

  • ഒന്ന് മുതൽ നാല് വരെയുള്ള ഗ്രേഡുകളിൽ സമ്മിശ്ര പഠനരീതി നടപ്പിലാക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്. തീരെ കുറവ് കുട്ടികളുള്ള (ക്ലാസ്സുകളിൽ 20-ൽ താഴെ) വിദ്യാലയങ്ങളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കുന്നതാണ്. അത്തരം വിദ്യാലയങ്ങളിൽ സമ്പൂർണ്ണമായും നേരിട്ടുള്ള അധ്യയനം നടപ്പിലാക്കും.
  • അഞ്ച് മുതൽ പതിനൊന്ന് വരെയുള്ള ഗ്രേഡുകളിൽ നേരിട്ടുള്ള പഠനരീതി നടപ്പിലാക്കും. എന്നാൽ ഒരു ക്ലാസ്സിൽ മുപ്പത് കുട്ടികളിൽ കൂടുതലുള്ള സ്‌കൂളുകളിൽ സമ്മിശ്ര പഠനരീതിയാണ് നടപ്പിലാക്കുന്നത്.
  • പന്ത്രണ്ടാം ഗ്രേഡ് തലത്തിൽ പൂർണ്ണമായും നേരിട്ടുള്ള പഠനം നടപ്പിലാക്കും.

ഒമാനിലെ സ്‌കൂളുകളിൽ രണ്ടാം സെമസ്റ്റർ പഠനം നടപ്പിലാക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകുന്നതാണെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.