രാജ്യത്തെ പ്രാഥമിക ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കുന്നത് സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 2022 ജൂലൈ 21-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചത്.
ഒമാനിലെ ഓരോ പ്രദേശത്തെയും ഭൂമിശാസ്‌ത്രപരവും, ജനസംഖ്യാപരവുമായ പ്രത്യേകതകൾ കണക്കിലെടുത്ത് അതിന് അനുസൃതമായി പ്രാഥമിക ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കുന്നതിനായാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനമാണ് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി പുറത്തിറക്കിയിരിക്കുന്നത്.
ഈ തീരുമാന പ്രകാരം, ഓരോ മേഖലയിലെയും ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ പേര്, പ്രവർത്തിസമയം മുതലായ വിവരങ്ങൾ അടുത്ത ആഴ്ച്ച മുതൽ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നതാണ്.