ഒമാൻ പോലീസിന്റെ വാഹനനിരയിൽ ഇലക്ട്രിക്ക് കാറുകൾ ഉൾപ്പെടുത്തിയതായി ROP

Oman

തങ്ങളുടെ വാഹനനിരയിലേക്ക് പുതിയ ഇലക്ട്രിക്ക് കാറുകൾ ഉൾപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

2024 ഡിസംബർ 4-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

റോയൽ ഒമാൻ പോലീസിന്റെ ട്രാഫിക്, സെക്യൂരിറ്റി പെട്രോൾ വാഹനനിരയിലേക്കാണ് ഈ പുതിയ വാഹനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നടപടി സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധത, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ ഉപയോഗപ്പെടുത്തൽ എന്നിവയ്ക്കായി റോയൽ ഒമാൻ പോലീസ് മുന്നോട്ട് വെക്കുന്ന നയങ്ങളുടെ ഭാഗമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.