ഒമാനിലെ ഏതാനം പൈതൃക കേന്ദ്രങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശകർക്കായി തുറന്ന് കൊടുത്തതായി റോയൽ കോർട്ട് അഫയേഴ്‌സ് (RCA) അറിയിച്ചു. ഡിസംബർ 13, ഞായറാഴ്ച്ചയാണ് RCA ഇക്കാര്യം അറിയിച്ചത്.
താഴെ പറയുന്ന പൈതൃക, വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് RCA-യുടെ അറിയിപ്പ് പ്രകാരം സന്ദർശകർക്ക് തുറന്ന് കൊടുത്തിട്ടുള്ളത്.
- മസ്കറ്റ് ഗേറ്റ് മ്യൂസിയം.
- റുസ്താഖിലെ അൽ മൻസൂർ കോട്ട.
- മനഹ് വിലായത്തിലെ അൽ ഷോമൗഖ് ഫോർട്ട് ലൈബ്രറി.
- മനഹ് വിലായത്തിലെ വിനോദ കേന്ദ്രം.
തുറന്നു കൊടുത്തിട്ടുള്ള കേന്ദ്രങ്ങളിൽ COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും, മുൻകരുതൽ മാനദണ്ഡങ്ങളോടെയാണ് സന്ദർശകരെ അനുവദിക്കുന്നതെന്നും RCA വ്യക്തമാക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർ മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും RCA അറിയിച്ചിട്ടുണ്ട്.
Cover Photo: Tristan.