രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള രണ്ട് ലക്ഷത്തിൽ പരം ഡോസ് ഫൈസർ COVID-19 വാക്സിൻ ഒമാനിലെത്തിയതായി ഒമാൻ ടി വി റിപ്പോർട്ട് ചെയ്തു. ജൂൺ 6, ഞായറാഴ്ച്ചയാണ് ഈ ബാച്ച് വാക്സിൻ ഒമാനിലെത്തിയത്.
ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന ഈ COVID-19 വാക്സിനിന്റെ 210000 ഡോസ് അടങ്ങിയ ബാച്ച് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്.
രാജ്യത്തെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയ്ക്ക് 2021 ജൂൺ 6 മുതൽ ഒമാനിൽ തുടക്കമായിട്ടുണ്ട്. ജൂൺ മാസത്തിൽ ഒന്നേകാൽ ദശലക്ഷത്തോളം ഡോസ് വാക്സിൻ ഒമാനിൽ എത്തുന്ന സാഹചര്യത്തിലാണ് ഒമാനിലെ വാക്സിനേഷൻ നടപടികൾ കൂടുതൽ വിപുലമാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. രണ്ട് ലക്ഷം ഡോസ് വാക്സിൻ അടങ്ങിയ മറ്റൊരു ബാച്ച് ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്ത് എത്തിയിരുന്നു.