അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിസ്ഥിതി സംഗമം നടത്തപ്പെട്ടു

UAE

അൽ ഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലും മറ്റ് ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളായ എം.ജി.ഓ.സി.എസ്.എം, സൺഡേസ്ക്കൂൾ തുടങ്ങിയവയുടെ സഹകരണത്തിലും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു.

ദേവാലയ പരിസരത്ത് പ്രത്യേകം ക്രമീകരിച്ച കൃഷിയിടത്തിൽ പുതുതലമുറയ്ക്ക് കാർഷിക സംസ്കാരത്തിന്റെ നന്മ പകർന്നു നൽകുന്ന തരത്തിലാണ്‌ പരിപാടി നടത്തിയത്. മണ്ണിനെ സ്നേഹിച്ച കാർഷിക പാരമ്പര്യത്തെ പരിചയപ്പെടുത്തി കുട്ടികൾ തന്നെ ജൈവകൃഷി രീതികൾ അവലംബിച്ച് തൈകൾ നടുകയും പരിപാലിക്കേണ്ട വിധങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

ഇടവക വികാരി റവ.ഫാ.ജോൺസൺ ഐപ്പ്, ഇടവക ട്രസ്റ്റി ശ്രീ.തോമസ് ഡാനിയേൽ, ഇടവക സെക്രട്ടറി ശ്രീ.ഷാജി മാത്യൂ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ശ്രീ.മോനി.പി.മാത്യൂ, സെക്രട്ടറി ശ്രീ.പ്രവീൺ ജോൺ, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യുവജനപ്രസ്ഥാനം കമ്മിറ്റി അംഗങ്ങൾ, പ്രസ്ഥാനം പ്രവർത്തകർ, എം.ജി.ഓ.സി.എസ്.എം, സൺഡേസ്ക്കൂൾ ഭാരവാഹികൾ, മർത്തമറിയം സമാജ അംഗങ്ങൾ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

പങ്കെടുത്ത എല്ലാ കുട്ടികൾക്കും വികാരി റവ.ഫാ.ജോൺസൺ ഐപ്പ് വിവിധ ഫലവൃക്ഷതൈകൾ സമ്മാനമായി നല്കുകയും അവരത് തങ്ങളുടെ ഭവനങ്ങളിൽ നട്ടു വളർത്തുമെന്ന് ഉറപ്പും നല്കി. 2021 പ്രവാസി ഭാരതി ഹരിതകാന്തി പുരസ്‌കാര ജേതാവ്, ശ്രീ.മോനി.പി.മാത്യൂ കുട്ടികളുമായി തന്റെ കാർഷിക പ്രവർത്തി പരിചയം പങ്ക് വെച്ചു.