രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ 2021 ഓഗസ്റ്റ് 29 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ജൂലൈ 29-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.
ഈ തീരുമാനപ്രകാരം, നിലവിൽ ദിനവും വൈകീട്ട് 5 മുതൽ പുലർച്ചെ 4 മണി വരെ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളുടെ സമയക്രമം ദിനവും രാത്രി 10 മണിമുതൽ പുലർച്ചെ 4 മണി വരെ എന്ന രീതിയിലേക്ക് പുനഃക്രമീകരിക്കാനാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം ജൂലൈ 29, വ്യാഴാഴ്ച്ച രാത്രി 10 മണി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
ഇതോടെ ജൂലൈ 29 മുതൽ, ദിനവും വൈകീട്ട് 10 മുതൽ പുലർച്ചെ 4 മണി വരെയായിരിക്കും ഒമാനിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.