ഒമാൻ: ഓഗസ്റ്റ് 29 മുതൽ രാത്രികാല നിയന്ത്രണങ്ങളുടെ സമയം വെട്ടിച്ചുരുക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു

featured GCC News

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ 2021 ഓഗസ്റ്റ് 29 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ജൂലൈ 29-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.

ഈ തീരുമാനപ്രകാരം, നിലവിൽ ദിനവും വൈകീട്ട് 5 മുതൽ പുലർച്ചെ 4 മണി വരെ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളുടെ സമയക്രമം ദിനവും രാത്രി 10 മണിമുതൽ പുലർച്ചെ 4 മണി വരെ എന്ന രീതിയിലേക്ക് പുനഃക്രമീകരിക്കാനാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം ജൂലൈ 29, വ്യാഴാഴ്ച്ച രാത്രി 10 മണി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

ഇതോടെ ജൂലൈ 29 മുതൽ, ദിനവും വൈകീട്ട് 10 മുതൽ പുലർച്ചെ 4 മണി വരെയായിരിക്കും ഒമാനിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.