COVID-19: പ്രവാസികൾക്ക് കേന്ദ്ര സഹായം എങ്ങിനെ?

featured Notifications

COVID-19 ധനസഹായത്തിനായി പ്രവാസികൾ മുറവിളി കൂട്ടുകയാണല്ലോ. ഇത്തരുണത്തിലാണ് ബഹു: ശശി തരൂർ എം.പി. ഇന്നലെ (28. 7.2021) ൽ പാർലെമെൻറിൽ, കേന്ദ്ര സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന പ്രവാസി ഭാരതീയ ബീമാ യോജനയിൽ COVID-19 ഉൾപ്പെടുത്തി ധന സഹായം ലഭ്യമാക്കുമോ എന്നും, ഈ ഇൻഷൂറൻസിന് പുറമെ, മറ്റേതെങ്കിലും സ്കീമുകൾ വഴി സഹായം ലഭ്യമാക്കുന്നുണ്ടോ എന്ന ചോദ്യം ഉന്നയിച്ചത്.

ചോദ്യത്തിന് മറുപടിയായി, അസുഖങ്ങൾ മൂലം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത് ചികിൽസ ആവശ്യമുള്ളവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള ചിലവുകൾ PBBY ഇൻഷൂറൻസ് വഴി ലഭ്യമാണെന്ന് ബഹു: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ അറിയിച്ചു. പ്രസ്തുത ഇൻഷൂറൻസ് പദ്ധതിയിലെ ഈ കവറേജ് COVID-19 അടക്കമുള്ള അസുഖങ്ങളുടെ ചികിൽസക്ക് ലഭ്യമാണ്. കവറേജ് നാട്ടിലാണെങ്കിലും ജോലി ചെയ്യുന്ന രാജ്യത്തും ലഭ്യവുമാണെന്നതും പ്രസ്താവ്യമാണ്.

COVID-19 വന്ന് പ്രയാസപ്പെടുന്നവർക്കടക്കം ICWF പദ്ധതി പ്രകാരവും സഹായം ലഭ്യമാക്കുന്നതായും മന്ത്രി അറിയിച്ചു. എന്നാൽ, 2017 മുതൽ PBBY ഇൻഷൂറൻസ് പദ്ധതിയിൽ ECR – ECNR കാറ്റഗറി വ്യത്യാസമില്ലാതെ അംഗം ആവാമെങ്കിലും മഹാ ഭൂരിപക്ഷവും ഇതിൽ അംഗങ്ങൾ അല്ല എന്നതാണ് വസ്തുത. (പദ്ധതിയുടെ പ്രീമിയം രണ്ട് വർഷത്തേക്ക് 275/- രൂപയും മൂന്ന് വർഷത്തേക്ക് 375/- രൂപയുമാണ്.)

കോവിഡ് വന്ന് മരണപ്പെടുന്ന വീട്ടു ജോലിക്കാരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം ഇന്നലെ കുവൈറ്റ് അംബാസിഡർ പ്രഖ്യാപിച്ചത് ഏറെ സ്വാഗതം ചെയ്യപെടുന്നുണ്ട്. കോവിഡ് ബാധിച്ചു മരിച്ച സാധാരണക്കാർക്ക് കേന്ദ്ര സർക്കാറിൻ്റെ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 3570 ഇന്ത്യക്കാർ കോവിഡ് മൂലം വിദേശങ്ങളിൽ മരണപ്പെട്ടതായി ശ്രീ. പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് ഉത്തരമായി സർക്കാർ രാജ്യസഭയിൽ അറിയിച്ചിരുന്നു.

https://mea.gov.in/lok-sabha.htm?dtl/34064/QUESTION+NO1469+PRAVASI+BHARATIYA+BIMA+YOJANA എന്ന വിലാസത്തിൽ പാർലെമെൻറിൽ ഉന്നയിക്കപ്പെട്ട ഈ ചോദ്യത്തിന്റെ വിവരങ്ങൾ ലഭ്യമാണ്.

തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.