ഒമാൻ: നാഷണൽ ഡേ ഔദ്യോഗിക അവധി സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി

GCC News

ഒമാനിലെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഭരണാധികാരി ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് പുറത്തിറക്കിയ ’15/2025′ എന്ന ഔദ്യോഗിക ഉത്തരവ് പ്രകാരം ഒമാനിലെ നാഷണൽ ഡേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അവധി നവംബർ 20, 21 എന്നീ ദിനങ്ങളിലായിരിക്കും. ഇതുമായി ബന്ധപ്പെട്ട ’88/2022′ എന്ന നിലവിലെ ഉത്തരവിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതും, ഇത് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതുമാണ്.