ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു ഒമാൻ ഭരണാധികാരി.
ന്യൂ ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ ഇരുവരും ചർച്ചയിൽ വിശകലനം ചെയ്‌തു.
ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഡമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി.
Cover Image: Oman News Agency.