രാജ്യത്തെ പരമാവധി ഇന്ധന വില 2022 വരെ സ്ഥിരപ്പെടുത്താൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ക്യാബിനറ്റിന് നിർദ്ദേശം നൽകി. 2021 ഒക്ടോബറിലെ ഇന്ധന വില തന്നെ 2022 അവസാനം വരെ ഇന്ധനത്തിന്റെ പരമാവധി വിലയായി സ്ഥിരപ്പെടുത്താനാണ് ഒമാൻ ഭരണാധികാരി നിർദ്ദേശിച്ചിരിക്കുന്നത്.
നവംബർ 9-നാണ് H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാൻ ക്യാബിനറ്റിന് മുൻപിൽ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ ചില്ലറ വില്പനയിൽ വരുന്ന വില വ്യത്യാസം സർക്കാർ വഹിക്കുന്ന രീതിയിലാണ് ഇന്ധന വില സ്ഥിരപ്പെടുത്തുന്നത്.
ഇതോടെ 2021 ഒക്ടോബർ മാസത്തിലെ ഇന്ധന വില 2022 അവസാനം വരെ രാജ്യത്തെ പരമാവധി ഇന്ധന വിലയായി പ്രാബല്യത്തിൽ വരുന്നതാണ്. M95 പെട്രോൾ – ലിറ്ററിന് 239 ബൈസ, M91 പെട്രോൾ – ലിറ്ററിന് 229 ബൈസ, ഡീസൽ – ലിറ്ററിന് 258 ബൈസ എന്നിങ്ങനെയായിരുന്നു 2021 ഒക്ടോബർ മാസത്തിലെ രാജ്യത്തെ ഇന്ധന വില.