2025 ഫെബ്രുവരിയിൽ ക്ലൈമറ്റ് വീക്ക് സംഘടിപ്പിക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. 2024 ജൂലൈ 10-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാൻ ഇതാദ്യമായാണ് ഇത്തരത്തിലുളള ഒരു കാലാവസ്ഥാ വാരാചരണ പരിപാടി സംഘടിപ്പിക്കുന്നത്. ക്ലൈമറ്റ് വീക്കിന്റെ ആദ്യ പതിപ്പ് 2025 ഫെബ്രുവരി 24 മുതൽ 27 വരെയാണ് സംഘടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ആഗോളതലത്തിലുള്ള നടപടികൾ ഏകീകരിക്കുന്നതിനും, കാർബൺ ബഹിർഗമനം തീർത്തും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഭാവി വിഭാവനം ചെയ്യുന്നതിന് ഒമാൻ നൽകുന്ന പിന്തുണ എടുത്ത് കാട്ടുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളുടെ രൂക്ഷത കുറയ്ക്കുന്നതിനായി ആഗോളതലത്തിൽ സർക്കാരുകളെ ഏകോപിപ്പിച്ച്കൊണ്ട് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിൽ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ടായിരിക്കും ക്ലൈമറ്റ് വീക്ക് സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Oman News Agency.