അബുദാബി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2023 ഡിസംബർ 8-ന് ആരംഭിക്കും

GCC News

അൽ ദഫ്‌റയിലെ ലിവയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2023 ഡിസംബർ 8-ന് ആരംഭിക്കും. 2023 ഒക്ടോബർ 21-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി ഭരണാധികാരിയുടെ അൽ ദഫ്‌റ മേഖലയിലെ പ്രതിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ മേള 2023 ഡിസംബർ 31 വരെ നീണ്ട് നിൽക്കും. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, ലിവ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്.

Cover Image: Abu Dhabi Media Office.