രാജ്യത്തെ മുഴുവൻ വൈറ്റ്, ഓറഞ്ച് ടാക്സികൾക്കും 2025 ഏപ്രിൽ 1 മുതൽ ലൈസൻസുള്ള ആപ്പുകളുടെ ഉപയോഗം നിർബന്ധമാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു. മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയാണ് (MTCIT) ഇത് സംബന്ധിച്ച അറിയിപ്പ് ആവർത്തിച്ചത്.
ما هي التطبيقات المرخصة من الوزارة لمركبات الأجرة؟ 🚕🤔 pic.twitter.com/FpZB6EOzCM
— وزارة النقل والاتصالات وتقنية المعلومات (@mtcitoman) March 13, 2025
ഈ അറിയിപ്പ് പ്രകാരം ഒമാനിൽ പൊതുഇടങ്ങളിൽ സേവനം നടത്തുന്ന മുഴുവൻ വൈറ്റ്, ഓറഞ്ച് ടാക്‌സികളും 2025 ഏപ്രിൽ 1 മുതൽ ലൈസൻസുള്ള ആപ്പുകളുമായി തങ്ങളുടെ സേവനം സംയോജിപ്പിക്കേണ്ടതാണ്.
ഒമാനിൽ പ്രവർത്തന ലൈസൻസുള്ള ടാക്സി ആപ്പുകൾ:
- ഒമാൻടാക്സി.
- ഓടാക്സി.
- മർഹബ.
- ഹലാ.
- തസ്‌ലീം.
- ടാക്സി മസ്കറ്റ്.