ഒമാൻ: വാരാന്ത്യങ്ങളിലും, പൊതുഅവധി ദിനങ്ങളിലും COVID-19 കണക്കുകൾ പ്രഖ്യാപിക്കില്ല

Oman

വാരാന്ത്യങ്ങളിലും, പൊതുഅവധി ദിനങ്ങളിലും, രാജ്യത്തെ ദിനംപ്രതിയുള്ള കൊറോണ വൈറസ് രോഗബാധയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കേണ്ടതില്ല എന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഓഗസ്റ്റ് 19-നു പുറത്തിറക്കിയ അറിയിപ്പിലൂടെയാണ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (GC) ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

“ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ കണക്കുകൾ ഔദ്യോഗിക അവധി ദിനങ്ങളിലും, വാരാന്ത്യങ്ങളിലും പ്രഖ്യാപിക്കുന്നതല്ല.”, GC പുറത്തുവിട്ട ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. സമൂഹ നന്മയ്ക്കായി പൊതുജനങ്ങളോട് മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം എന്നിവ തുടരാനും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഈദുൽ അദ്ഹ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ COVID-19 സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കുന്നത് ഒമാൻ നിർത്തിവെച്ചിരുന്നു.