സൗദി: 36 മരണം; 1363 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 1363 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 19-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 302686 ആയി.

1180 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 274091 സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്. COVID-19 ബാധയെത്തുടർന്ന് 36 പേർ കൂടി മരിച്ചതായും ഇന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 3506 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.