ബിപാർജോയ് ചുഴലിക്കാറ്റ്: ജൂൺ 14 വരെ കടൽ പ്രക്ഷുബ്ധമാകുമെന്ന് ഒമാൻ CAA മുന്നറിയിപ്പ് നൽകി

GCC News

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാന്റെ തീരപ്രദേശങ്ങളിൽ 2023 ജൂൺ 14 വരെ കടൽ പ്രക്ഷുബ്ധമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകി. 2023 ജൂലൈ 11-നാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2023 ജൂൺ 11 മുതൽ ജൂൺ 14 വരെ ഒമാന്റെ തീരദേശമേഖലകളിൽ കടലിൽ വലിയ തിരമാലകൾ അനുഭവപ്പെടുമെന്ന് CAA വ്യക്തമാക്കിയിട്ടുണ്ട്.

സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ മുതലായ ഗവർണറേറ്റുകളുടെ തീരമേഖലകളിൽ മൂന്ന് മുതൽ ആറ് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ അനുഭവപ്പെടാമെന്ന് CAA അറിയിച്ചിട്ടുണ്ട്. ഇത് മൂലം ഈ ഗവർണറേറ്റുകളിലെ താഴ്ന്ന തീരപ്രദേശങ്ങളിൽ കടൽവെള്ളം കയറുന്നതിന് ഇടയാക്കുന്നതിന് സാധ്യതയുണ്ട്.

സീ ഓഫ് ഒമാൻ തീരമേഖലകളിൽ 2 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും, ഇതിനാൽ താഴ്ന്ന തീരപ്രദേശങ്ങൾ, തീരമേഖലയിൽ അരുവികൾ എന്നിവയിലേക്ക് കടൽ വെള്ളം കയറുന്നതിന് സാധ്യതയുണ്ടെന്നും CAA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ കാലയളവിൽ മത്സ്യബന്ധനത്തിനും, വിനോദത്തിനും മറ്റുമായി കടലിൽ പോകുന്നത് ഒഴിവാക്കാൻ CAA ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള ബോട്ടുകൾ കടൽത്തീരത്ത് നിന്ന് മാറ്റി സുരക്ഷിതമാക്കി വെക്കാൻ CAA നിർദ്ദേശിച്ചിട്ടുണ്ട്.

Cover Image: Pixabay.