ഖത്തർ: പൊതു വിദ്യാലയങ്ങളിലെ ഓൺലൈൻ പ്രവേശന നടപടികൾ ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും

GCC News

ഖത്തറിലെ പൊതു വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന നടപടികളും, വിദ്യാർത്ഥികളെ മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ഓഗസ്റ്റ് 23 മുതൽ ഒക്ടോബർ 7 വരെ നടത്തുമെന്ന് വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇത്തരം നടപടികൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഈ കാലാവധിയിൽ ഓൺലൈനിലൂടെ പൂർത്തിയാക്കാവുന്നതാണ്.

ഇതിനായുള്ള ഓൺലൈൻ സംവിധാനം https://eduservices.edu.gov.qa/Service.aspx?service=PreEnrollStudent എന്ന വിലാസത്തിൽ ലഭ്യമാക്കുന്നതാണ്.

ഓൺലൈനിലൂടെ ഇതിനുള്ള അപേക്ഷകൾ പൂരിപ്പിക്കുന്ന ഘട്ടത്തിൽ ആവശ്യമായ രേഖകളും, പുതിയ വിദ്യാർത്ഥികളുടെ മെഡിക്കൽ പരിശോധനാ ഫലങ്ങളും നൽകേണ്ടതാണ്. ഇത്തരം മെഡിക്കൽ പരിശോധനകൾ നിലവിൽ മുൻകൂട്ടി നിശ്ചയിച്ച ആരോഗ്യ കേന്ദ്രങ്ങളിൽ നടന്നുവരികയാണ്. വിദ്യാലയങ്ങളിൽ പ്രവേശനം നേടുന്നതിന് ആരോഗ്യപരമായി അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്നതിന് ഇത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫികറ്റുകൾ ആവശ്യമാണ്.

ക്യു ഐഡി , റെസിഡൻഷ്യൽ എലെക്ട്രിസിറ്റി നമ്പർ, ജനന സർട്ടിഫികറ്റ് മുതലായ രേഖകളും ഓൺലൈൻ നടപടികൾ പൂർത്തിയാക്കാൻ ആവശ്യമാണ്.