കുവൈറ്റ്: വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിച്ചു

GCC News

തങ്ങളുടെ ഇലക്ട്രോണിക് ഫോംസ് പോർട്ടലിൽ ഏതാനം പുതിയ സേവനങ്ങൾ ആരംഭിച്ചതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. PAM പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ അസീൽ അൽ മസ്യെദാണ് ഇക്കാര്യം അറിയിച്ചത്.

താഴെ പറയുന്ന പുതിയ ഇലക്ട്രോണിക് സേവനങ്ങളാണ് തങ്ങളുടെ പോർട്ടലിൽ PAM ആരംഭിച്ചിരിക്കുന്നത്:

  • വർക്ക് പെർമിറ്റ് അനുവദിക്കുന്ന സേവനവും, ഫാമിലി അല്ലെങ്കിൽ ആശ്രിത വിസ (ആർട്ടിക്കിൾ 22 വിസ) സ്വകാര്യ മേഖലയിലെ വർക്ക് വിസയിലേക്ക് (ആർട്ടിക്കിൾ 18 വിസ) മാറ്റുന്നതിനുള്ള സേവനവും.
  • വർക്ക് പെർമിറ്റ് അനുവദിക്കുന്ന സേവനവും, സ്വന്തം സ്പോൺസർഷിപ്പിലുള്ള വിസ (ആർട്ടിക്കിൾ 24 വിസ) സ്വകാര്യ മേഖലയിലെ വർക്ക് വിസയിലേക്ക് (ആർട്ടിക്കിൾ 18 വിസ) മാറ്റുന്നതിനുള്ള സേവനവും.
  • ആർട്ടിക്കിൾ 18 വിസകൾ ആർട്ടിക്കിൾ 24 വിസയിലേക്ക് മാറ്റുന്നതിനുള്ള സേവനം.