അബുദാബി: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ വാഹന പാർക്കിങ്ങ് സൗജന്യമാക്കി

UAE

ഈദുൽ അദ്ഹ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട്, ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ 2020 ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച രാവിലെ 7.59 വരെ അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ഈ സമയങ്ങളിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിനായി നൽകിയിട്ടുള്ള ഇടങ്ങളിൽ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്.

https://twitter.com/ITCAbuDhabi/status/1288078292613058562

വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത ഇടങ്ങളിലോ, മറ്റു വാഹനങ്ങളെ തടയുന്ന രീതിയിലോ, ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിലോ വാഹനങ്ങൾ നിർത്തി ഇടരുതെന്നും ITC ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി 9 മുതൽ രാവിലെ 8 വരെ റസിഡന്റ് പാർക്കിങ്ങുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാനും ITC നിർദ്ദേശിച്ചിട്ടുണ്ട്.

ITC-യുടെ എല്ലാ സേവനങ്ങളും നിലവിൽ https://www.itc.gov.ae/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, customer.care@itc.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയോ, Darb ആപ്പിലൂടെയോ, 80088888 എന്ന നമ്പറിലൂടെയോ നേടാവുന്നതാണ്.