ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2025 മാർച്ച് 28-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
أعلنت #هيئة_الطرق_و_المواصلات بدبي عن مواعيد عمل جميع خدماتها خلال إجازة عيد الفطر المبارك لعام 1446 هجرية / 2025 ميلادية، من تاريخ أعلنت #هيئة_الطرق_و_المواصلات بدبي عن مواعيد عمل جميع خدماتها خلال إجازة عيد الفطر المبارك لعام 1446 هجرية / 2025 ميلادية، من تاريخ السبت الموافق 29… pic.twitter.com/QxswDrk0BV
— RTA (@rta_dubai) March 28, 2025
ഈ അറിയിപ്പ് പ്രകാരം, ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയിട്ടുണ്ട്. ശവ്വാൽ 4 മുതൽ പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്.