അറ്റകുറ്റപ്പണികൾക്കായി 2022 ഏപ്രിൽ 24, ഞായറാഴ്ച രാവിലെ വരെ അൽ നഹ്ദ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. 2022 ഏപ്രിൽ 21-ന് വൈകീട്ട് മുതൽ 2022 ഏപ്രിൽ 24-ന് രാവിലെ വരെയാണ് ഈ ഗതാഗത നിയന്ത്രണം.
ഏപ്രിൽ 21-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. അൽ നഹ്ദ സ്ട്രീറ്റിൽ റുവി ദിശയിൽ വാദി ഉദയ് ബ്രിഡ്ജിന് ശേഷമുള്ള മേഖലയിലാണ് ഈ ഗതാഗത നിയന്ത്രണം.
ഈ മേഖലയിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഗതാഗതം ഭാഗികമായി നിർത്തിവെക്കുന്നത്. റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗവുമായി സംയുക്തമായാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.
ഈ മേഖലയിലെ റോഡ് അടയാളങ്ങൾ ശ്രദ്ധിക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ഡ്രൈവർമാർക്ക് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
Cover Image: Oman News Agency.