2023 ഏപ്രിൽ 30 വരെ മദീനത് അൽ കഅബാൻ സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെയാണ് ഈ നിയന്ത്രണം.
മദീനത് അൽ കഅബാൻ സ്ട്രീറ്റിൽ ഇരുവശത്തേക്കും, ഈ റോഡ് അൽ ഷമാൽ റോഡിന്റെ സർവീസ് റോഡുമായും, സ്ട്രീറ്റ് നമ്പർ 710-ലെ റൗണ്ട്എബൗട്ടുമായും കൂടിച്ചേരുന്ന ഇടം വരെ 200 മീറ്റർ നീളത്തിലാണ് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മേഖലയിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്.
ഈ കാലയളവിൽ ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ അൽ ഷമാൽ റോഡിലെ സർവീസ് റോഡിലേക്കും, സ്ട്രീറ്റ് 710-ലെ സർവീസ് റോഡിലേക്കും തിരിഞ്ഞ് സ്ട്രീറ്റ് 616-ലേക്ക് എത്തിച്ചേരേണ്ടതാണ്.