ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ നിന്ന് വാഹത് അൽ കരാമ സ്ട്രീറ്റിലേക്കുള്ള റാമ്പ് മാർച്ച് 18 മുതൽ ഭാഗികമായി അടയ്ക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. 2023 മാർച്ച് 17-നാണ് ITC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2023 മാർച്ച് 18, ശനിയാഴ്ച അർദ്ധരാത്രി മുതൽ മാർച്ച് 20, തിങ്കളാഴ്ച പുലർച്ചെ 5 മണിവരെയാണ് ഈ റാമ്പ് താത്കാലികമായി അടച്ചിടുന്നത്.