ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2023 ജൂലൈ 6 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. 2023 ജൂലൈ 4-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ വാലി അൽ അഹ്ദ് ഫ്‌ളൈഓവർ മുതൽ റൗണ്ട്എബൗട്ട് 6 അണ്ടർപാസ് വരെയുള്ള മേഖലയിലെ ഫാസ്റ്റ്, മിഡിൽ ലെയിനുകളാണ് താത്കാലികമായി അടയ്ക്കുന്നത്. ഈ മേഖലയിൽ സലാഖിലേക്ക് സഞ്ചരിക്കുന്ന ദിശയിൽ ഗതാഗതത്തിനായി ഒരു ലെയിൻ മാത്രം തുറക്കുന്നതാണ്.
2023 ജൂലൈ 6-ന് രാത്രി 11 മണിമുതൽ ജൂലൈ 9-ന് പുലർച്ചെ 5 മണിവരെയാണ് ഈ നിയന്ത്രണം. ഈ മേഖലയിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം.