അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഓഗസ്റ്റ് 5 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം

UAE

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 5 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2023 ഓഗസ്റ്റ് 4-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഇരുവശത്തേക്കും ഏറ്റവും വലത് വശത്തുള്ള രണ്ട് ലൈനുകൾ അടയ്ക്കുന്നതാണ്. 2023 ഓഗസ്റ്റ് 5 മുതൽ 2023 ഓഗസ്റ്റ് 13, ഞായറാഴ്‌ച രാത്രി 11:30 വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.