അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

UAE

അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ (E10) 2024 ജൂൺ 18, ചൊവ്വാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അബുദാബി മൊബിലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ 2024 ജൂൺ 13 മുതൽ 2024 ജൂൺ 18, ചൊവ്വാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Source: Abu Dhabi Mobility.

ഈ നിയന്ത്രണം താഴെ പറയുന്നത് പ്രകാരമാണ് നടപ്പിലാക്കുന്നത്:

  • അബുദാബി ദിശയിൽ വലത് വശത്തെ ഒരു വരി 2024 ജൂൺ 13-ന് രാവിലെ 10 മണിമുതൽ ജൂൺ 14-ന് രാത്രി 10 മണിവരെ അടച്ചിടുന്നതാണ്.
  • അബുദാബി ദിശയിൽ വലത് വശത്തെ മൂന്ന് വരികൾ 2024 ജൂൺ 14-ന് രാത്രി 10 മണിമുതൽ ജൂൺ 18-ന് ഉച്ചയ്ക്ക് 12 മണിവരെ അടച്ചിടുന്നതാണ്.