ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ നിന്ന് മൂന്ന് PCR ടെസ്റ്റുകൾക്കായി 36 ദിനാർ ഈടാക്കുന്നതാണ്. ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് മാറ്റങ്ങൾ വരുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഓഗസ്റ്റ് 29 മുതൽ ബഹ്‌റൈനിലെത്തുന്ന മുഴുവൻ പേർക്കും രാജ്യത്ത് പ്രവേശിച്ച ഉടൻ ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ചും, അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും മൂന്ന് തവണയായി PCR പരിശോധന നടത്തുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.
മൂന്ന് പരിശോധനകൾക്കും കൂടി 36 ദിനറാണ് യാത്രികർ നൽകേണ്ടി വരിക. യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ചുള്ള ഈ മാറ്റങ്ങൾ BeAware Bahrain ആപ്പിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ആറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും ഈ തീരുമാനം ബാധകമാണ്.