രാജ്യത്തെ വിദ്യാലയങ്ങളുടെ 2021/2022, 2022/2023 എന്നീ വർഷങ്ങളിലെ അധ്യയന കലണ്ടറിൽ ഏതാനം ഭേദഗതികൾ വരുത്തിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഖത്തർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി H.E. ബത്തയിന ബിൻത് അലി അൽ ജാബിർ അൽ നുഐമി ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം, വിദ്യാലയങ്ങളുടെ വാർഷിക അധ്യയന കലണ്ടറിൽ താഴെ പറയുന്ന ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്:
- 2021/2022 അധ്യയന വർഷത്തെ എല്ലാ ഗ്രേഡുകളിലെയും (1 മുതൽ 12 വരെ) രണ്ടാം ഘട്ട പരീക്ഷകളുടെ തീയതി 2022 ഓഗസ്റ്റ് 14 മുതൽ 18 വരെയായിരിക്കും.
- വിദ്യാർത്ഥികളുടെ 2022/2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 ഓഗസ്റ്റ് 21 മുതൽ ആരംഭിക്കുന്നതാണ്.