ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി. 2025 ഫെബ്രുവരി 17-ന് ന്യൂ ഡൽഹിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
HH the Amir Meets Indian Foreign Minister#QNA #Qatar #Indiahttps://t.co/Gl8LQegjYO pic.twitter.com/vNrmXEEwda
— Qatar News Agency (@QNAEnglish) February 17, 2025
ഡോ. എസ് ജയശങ്കർ, അദ്ദേഹത്തോടൊപ്പമുള്ള ഔദ്യോഗിക പ്രതിനിധിസംഘം എന്നിവരുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി. ഇന്ത്യ, ഖത്തർ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളെക്കുറിച്ച് ഇരുകൂട്ടരും ചർച്ചകൾ നടത്തി.

ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽ താനിയും, മറ്റു ഉദ്യോഗസ്ഥരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ അമീർ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു.
ന്യൂ ഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു.
Cover Image: Qatar News Agency.