ഏഷ്യൻ കപ്പ്: ഇറാൻ – യു എ ഇ (2 – 1)

featured Qatar

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ ഇറാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യു എ ഇയെ പരാജയപ്പെടുത്തി.

മെഹ്ദി തറേമി (26′, 65′) ഇറാന് വേണ്ടി ഇരട്ട ഗോളുകൾ നേടി. യഹ്യ അൽ ഗസ്സാനി (90+3′) യു എ ഇയ്ക്ക് വേണ്ടി ആശ്വാസ ഗോൾ സ്‌കോർ ചെയ്തു.

ഇതോടെ മൂന്ന് മത്സരങ്ങളും ജയിച്ച ഇറാൻ ഗ്രൂപ്പ് സിയിൽ ഒമ്പത് പോയിന്റോടെ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകളുമായി യു എ ഇ ഗ്രൂപ്പിൽ രണ്ടാമതാണ്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പാലസ്തീൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി.