ഏഷ്യൻ കപ്പ്: ഓസ്ട്രേലിയ – ഉസ്‌ബെക്കിസ്ഥാൻ (1-1)

Qatar

അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയും, ഉസ്‌ബെക്കിസ്ഥാനും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

മാർട്ടിൻ ബോയിൽ (45+1′) പെനാൽറ്റി ഗോളിലൂടെ ഓസ്‌ട്രേലിയയെ മുന്നിലെത്തിച്ചു. എന്നാൽ മത്സരത്തിന്റെ എഴുപത്തെട്ടാം മിനിറ്റിൽ ഉസ്‌ബെക്കിസ്ഥാൻ അസിബിക് തുർഗുണ്ബയേവ് നേടിയ ഗോളിലൂടെ സമനില നേടി.

ഇതോടെ മൂന്ന് മത്സരത്തിൽ നിന്ന് ഏഴ് പോയിന്റുമായി ഓസ്ട്രേലിയ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. മൂന്ന് മത്സരത്തിൽ നിന്ന് അഞ്ച് പോയിന്റുള്ള ഉസ്‌ബെക്കിസ്ഥാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി.