സൗദി അറേബ്യ: സെക്യൂരിറ്റി ക്യാമറകളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തും

featured Saudi Arabia

രാജ്യത്തെ സെക്യൂരിറ്റി സർവയലൻസ് ക്യാമറകളുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2024 ജനുവരി 21-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതുമായി ബന്ധപ്പെട്ട താഴെ പറയുന്ന രീതിയിലാണ് പിഴകൾ ചുമത്തുന്നത്:

  • സെക്യൂരിറ്റി സർവയലൻസ് ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ അനധികൃതമായി പങ്ക് വെക്കുക, പ്രസിദ്ധീകരിക്കുക, സംപ്രക്ഷണം ചെയ്യുക തുടങ്ങിയ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 20000 റിയാൽ പിഴ ചുമത്തും.
  • സെക്യൂരിറ്റി സർവയലൻസ് ക്യാമറകൾ, സർവയലൻസ് ക്യാമറ സംവിധാനങ്ങൾ, ഇത്തരം ക്യാമറകൾ റെക്കോർഡ് ചെയ്യുന്ന ദൃശങ്ങൾ എന്നിവ നശിപ്പിക്കുന്നവർക്ക് 20000 റിയാൽ പിഴ ചുമത്തും.
  • സെക്യൂരിറ്റി സർവയലൻസ് ക്യാമറകൾ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുള്ള ഇടങ്ങളിൽ ഇവ സ്ഥാപിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തും.
  • ഇത്തരം ക്യാമറകൾ റെക്കോർഡ് ചെയ്യുന്ന ദൃശങ്ങൾ അവ സൂക്ഷിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കാലാവധി അവസാനിക്കുന്നത് വരെ സൂക്ഷിച്ച് വെക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 5000 റിയാൽ പിഴ ചുമത്തും.