ഖത്തർ: 2 മരണം; 225 പേർക്ക് കൂടി രോഗബാധ

GCC News

ഖത്തറിൽ 225 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 7, ചൊവാഴ്ച്ച അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2057 ആയി. ഇതുവരെ 150 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

ഖത്തറിൽ COVID-19 നെ തുടർന്നു 2 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചു. 74 വയസ്സും 59 വയസ്സും പ്രായമുള്ള 2 ഖത്തർ നിവാസികളാണ് മരിച്ചത്. ഇരുവരും ഗുരുതരമായ മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരായിരുന്നെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ ഖത്തറിൽ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണം 6 ആയി.